Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Collection

Kollam

ക​ല്ലു​വാ​തു​ക്ക​ലി​ല്‍ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം തു​ട​ങ്ങും

ചാ​ത്ത​ന്നൂ​ര്‍: ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വേ​ള​മാ​നൂ​രി​ല്‍ എം.​സി.​എ​ഫ് (മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം) ഒ​രു​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം റോ​ഡ​രി​കി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി ത​ള്ളു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ജൈ​വ വ​സ്തു​ക്ക​ള്‍ ന​ട​യ്ക്ക​ലി​ലെ എം​സി​എ​ഫി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്.

ഓ​രോ മാ​സ​വും 25 ട​ണ്‍ പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​വ ത​രം തി​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും നി​ല​വി​ലു​ള്ള ര​ണ്ടു എം​സി​എ​ഫു​ക​ള്‍ പ​ര്യാ​പ്ത​മ​ല്ല. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡ​രി​കി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് സം​ഭ​രി​ച്ചി​രു​ന്ന​ത്. മ​ഴ​യും വെ​യി​ലും സ​ഹി​ച്ചാ​ണ് ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ഗ​ങ്ങ​ള്‍ മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​യു​ന്ന​ത്.

ഇ​തി​ന് പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് വേ​ള​മാ​നൂ​ര്‍ മാ​ര്‍​ക്ക​റ്റ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്റെ ഭൂ​മി​യി​ല്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം കാ​ട് പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് എം​സി​എ​ഫ് നി​ര്‍​മി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ ക​മ്മി​റ്റി അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തി​നി​ടെ, എം​സി​എ​ഫ് സ്ഥാ​പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യും പ്രാ​ദേ​ശ​വാ​സി​ക​ളും രം​ഗ​തെ​ത്തി.

പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന്റെ പേ​രി​ല്‍ ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ വ​രു​ന്ന വാ​ര്‍​ത്ത​യും സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ന്‍ പ​റ​ഞ്ഞു. വേ​ള​മാ​നൂ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്താ​യി ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് എം​സി​എ​ഫി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത് ബി​ജെ​പി. അം​ഗ​മാ​ണ്.

അ​ദ്ദേ​ഹ​വു​മാ​യി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലും ജ​ന​റ​ല്‍ ക​മ്മി​‌റ്റി​യി​ലും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി തീ​രു​മാ​നം എ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ എം​സി​എ​ഫി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത് വ​ന്ന​ത് രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up